"വേദപുസ്തകത്തിലെ ഏഴ് മഹാത്ഭുതങ്ങൾ"
"വേദപുസ്തകത്തിലെ ഏഴ് മഹാത്ഭുതങ്ങൾ" അത്ഭുതങ്ങളുടെ കലവറയായ ലോകത്തിൽ പല മഹാത്ഭുതങ്ങളും ദർശിക്കാം. പ്രപഞ്ചത്തിലെ സൃഷ്ടാവായ ദൈവം ആറ് ദിവസം കൊണ്ട് ഈ ലോകത്തെ മുഴുവൻ സൃഷ്ടിച്ചത് തന്നെ അത്ഭുതമാണ്.പ്രപഞ്ചത്തിലുള്ള സകലതും,പക്ഷികളും, മൃഗങ്ങളും സൂര്യനും ചന്ദ്രനും എല്ലാം തന്നെ ദൈവത്തിന്റെ അത്ഭുത പ്രവർത്തിയാണ്.എന്നാൽ സത്യവേദപുസ്തകത്തിൽ നാം ദർശിക്കുന്നത് മറ്റെവിടേയും കാണുവാൻ കഴിയാത്ത മഹാത്ഭുതങ്ങൾ.അവ ഏവയെന്ന് നോക്കാം. 1)സ്യഷ്ടി ദൈവത്തിന്റെ സ്യഷ്ടി മഹാത്ഭുതമാണ്. "ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു.ഭൂമി പാഴായും ശൂന്യമായും ഇരുന്നു; ആഴത്തിന്മീതെ ഇരുൾ ഉണ്ടായിരുന്നു. ദൈവത്തിന്റെ ആത്മാവു വെള്ളത്തിൻ മീതെ പരിവർത്തിച്ചുകൊണ്ടിരുന്നു" ഉല്പത്തി 1:1,2 ആകാശവൂം ആകാശമണ്ഡലങ്ങളും ഭൂമിയും,സമുദ്രവും, മലകളും,കുന്നുകളും സർവ്വചരാചരങ്ങളും മഹാത്ഭുതം അല്ലേ. ദൈവസ്യഷ്ടിയായ മനുഷ്യൻ അതിലും വലിയ അത്ഭുതമല്ലേ? 2) യേശുവിന്റെ ജനനം. കന്യകയിൽ നിന്ന് പാപം ഇല്ലാതെ ജനിച്ച യേശുവിൻ്റെ ജനനം മഹാ അത്ഭുതമാണ്. മാലാഖ ജോസഫിനോട് പറഞ്ഞു. 'ദാവീദിന്റെ മകനായ യോസേഫേ, നിന്റെ ഭാര്യയായ മറിയയെ ചേർത്തുകൊൾവാൻ ശങ്കിക്കേണ്ടാ; അവളിൽ ഉ...